മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക്. ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ്.
ജേക്കബ് ബെതലും സാക്ക് ക്രൗളിലും നിലയുറപ്പിച്ചതോടെയാണ് ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക് നീങ്ങുന്നത്. ക്രീസിലുള്ള ഇരുവരും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ക്രൗളി 37 റൺസും ബെതൽ 27 റൺസും എടുത്തിട്ടുണ്ട്.
ബെൻ ഡക്കറ്റിന്റെയും ബ്രൈഡൻ കാർസിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഡക്കറ്റ് 34 റൺസും കാർസ് ആറ് റൺസുമെടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്കും റിച്ചാർഡ്സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.